ആശ സിനിമയുടെ പ്രമോഷനിടെ ഇംഗ്ലീഷ് സംസാരിച്ചതിന് ഉർവശി പരസ്യമായി വിമർശിച്ചത് തന്നെ വേദനിപ്പിച്ചെന്ന് അവതാരകയായ ദക്ഷ രവീന്ദ്രനാഥ്. ഉർവശി ഇതിനെക്കുറിച്ച് പിന്നീട് വിശദ്ദീകരണം നൽകിയത് വിശ്വസിക്കാൻ കഴിഞ്ഞില്ലെന്നും ഇംഗ്ലീഷിലും മലയാളത്തിലും സംസാരിക്കാനാണ് സിനിമയുടെ ടീം തന്നോട് ആവശ്യപ്പെട്ടതെന്നും ദക്ഷ പറഞ്ഞു.
‘‘ആശ സിനിമയുടെ പ്രിലോഞ്ച് ഇവന്റിന്റെ ഭാഗമായി നടന്ന ഒരു സംഭവത്തിന്റെ പല ഭാഗങ്ങളും പല വളച്ചൊടിക്കലുകളുമൊക്കെ സമൂഹ മാധ്യമങ്ങളിൽ ഇങ്ങനെ വന്നുകൊണ്ടിരിക്കുകയാണ്.
അതെന്റെ മെന്റൽ ഹെൽത്തിനെയും ഞാൻ ഇത്രയും വർഷമായി ഉണ്ടാക്കിയെടുത്ത കരിയറിനെയും ബാധിക്കുമോ എന്ന പേടികൊണ്ടാണ് ഇപ്പോ ഞാൻ ഈ വീഡിയോ ചെയ്യുന്നത്.